KOYILANDY DIARY

The Perfect News Portal

സൗജന്യ നൈപുണ്യ പരിശീലനവും തൊഴില്‍ ഉറപ്പാക്കലും: യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു

കോഴിക്കോട് : ദേശീയനഗര ഉപജീവന മിഷന്‍ പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കുന്ന ”സൗജന്യ നൈപുണ്യ പരിശീലനവും തൊഴില്‍ ഉറപ്പാക്കലും ” എന്ന ഘടകത്തിന്റെ ഭാഗമായി നഗരസഭ കുടുംബശ്രീയുമായി ബന്ധപ്പെട്ട് കോഴ്സിലേക്ക് കോര്‍പ്പറേഷന്‍ / മുനിസിപ്പാലിറ്റി പരിധിയില്‍ ഉളള തൊഴില്‍ രഹിതരായ വാര്‍ഷിക വരുമാനം 50000ല്‍ താഴെയുളള കുടുംബത്തിലെ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

കോഴിക്കോട്, കൊയിലാണ്ടി, പയ്യോളി, വടകര, കൊടുവളളി, മുക്കം, ഫറോക്ക്, രാമനാട്ടുകര എന്നീ നഗരസഭ പരിധിയിലെ 20 വയസ്സിനും 30 വയസ്സിനും ഇടയിലുളളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അതാതു മുനിസിപ്പാലിറ്റിയിലെ കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8592019330.

Leave a Reply

Your email address will not be published. Required fields are marked *