KOYILANDY DIARY

The Perfect News Portal

സ്വകാര്യ ആശു​പത്രികളിലും ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം: സീനിയര്‍ സിറ്റിസണ്‍സ് ഫോറം

വടകര: വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ ആശുപത്രികളിലും ലഭ്യമാക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം വടകര സെന്‍ട്രല്‍ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ടി.എച്ച്. അശോകന്‍ ഉദ്ഘാടനം ചെയ്തു. ഡി. നാരായണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. സി. ദാമോദരന്‍, പി.പി. സാമിക്കുട്ടി, എം.പി. കുഞ്ഞിരാമക്കുറുപ്പ്, ടി.എം. പത്മനാഭക്കുറുപ്പ്, കെ. ബാലകൃഷ്ണന്‍ നായര്‍, നാരായണന്‍ അടിയോടി, ഭരതന്‍, കെ.മമ്മു, എ. മമ്മത് ഹാജി, സെക്രട്ടറി വി. കുഞ്ഞനന്തന്‍, ട്രഷറര്‍ വേണുഗോപാലന്‍ നമ്പ്യാര്‍, മഹമൂദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *