KOYILANDY DIARY

The Perfect News Portal

പൈതോത്ത് റോഡിലേക്ക് ബിവറേജസ് മദ്യക്കട മാറ്റാന്‍ അനുവദിക്കില്ല

പേരാമ്പ്ര: പൈതോത്ത് റോഡിലേക്ക് ബിവറേജസ് മദ്യക്കട മാറ്റാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍. സംസ്ഥാന പാതയോരത്ത് പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന കടയാണ് കോടതിയുത്തരവിന്റെ പശ്ചാത്തലത്തില്‍ മാറ്റാന്‍ ഒരുങ്ങുന്നത്. റഫീഖ് സക്കറിയ ഫൈസി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ അധ്യക്ഷനായി. പഞ്ചായത്തംഗം രതി രാജീവന്‍, മുനീര്‍ എരവത്ത്, ബാലകൃഷ്ണന്‍, സി.പി. ഹമീദ്, ഇ.കെ. കൃഷ്ണന്‍, രാജീവന്‍ മല്ലിശ്ശേരി, പി.ടി. അഷറഫ്, വിജയലക്ഷ്മി നമ്പ്യാര്‍, രാജന്‍ പുതിയേടത്ത്, യു.എം. സതീശന്‍, അനീഷ്, റഷീദ് കോറോത്ത്, പി.ബി. രാജേഷ്, ആര്‍.കെ. മുഹമ്മദ്, എന്‍.എസ്. കുമാര്‍, കെ.എം. ശ്രീനിവാസന്‍  തുടങ്ങിയവര്‍ സംസാരിച്ചു . പേരാമ്പ്ര ടൗണില്‍ സമര പ്രഖ്യാപന റാലിയും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *