KOYILANDY DIARY

The Perfect News Portal

ലോക ഡൗണ്‍ സിന്‍ഡ്രോം ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു

കോഴിക്കോട്: ലോക ഡൗണ്‍ സിന്‍ഡ്രോം ദിനാചരണത്തിന്റെ ഭാഗമായി ഡൗണ്‍ സിന്‍ഡ്രോം ട്രസ്റ്റ്, ദോസ്ത് സപ്പോര്‍ട്ട് ഗ്രൂപ്പ് കാലിക്കറ്റ്, ഐ.എം.എ. എന്നിവര്‍ ചേര്‍ന്ന് 21-ന് രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസ്, പൊതുസമ്മേളനം, ചര്‍ച്ചകള്‍, കലാപരിപാടികള്‍ എന്നിവ നടത്തും.

പൊതുസമ്മേളനം ജില്ലാ കളക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്യും. ഐ.എം.എ. ഹാളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാണ് പരിപാടികള്‍. നാഷണല്‍ കരിയര്‍ ഗൈഡന്‍സ് സെന്റര്‍ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡില്‍ 14 വയസ്സിന് മുകളിലുള്ള ഭിന്നശേഷിക്കാര്‍ക്കുള്ള രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സ് പുതുക്കാനും പുതുതായിചേരാനുമുള്ള സൗകര്യവും  ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *