KOYILANDY DIARY.COM

The Perfect News Portal

സ്റ്റീവ് വോ ‘ഏറ്റവും സ്വാര്‍ഥനായ’ ക്രിക്കറ്റര്‍: ഷെയ്ന്‍ വോണ്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ സ്റ്റീവ് വോയ്‌ക്കെതിരെ ഷെയ്ന്‍ വോണ്‍ രംഗത്ത്. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്റര്‍ എന്നാണ് വോണ്‍ സ്റ്റീവ് വോയെ വിളിക്കുന്നത്. ഏറെ കാലം വോയുടെ കീഴില്‍ വൈസ് ക്യാപ്റ്റനായിരുന്നു ലെഗ് സ്പിന്‍ ഇതിഹാസമായ വോണ്‍. ക്രിക്കറ്റ് ഓസ്‌ട്രേലിയ വെബ്‌സൈറ്റിനോട് സംസാരിക്കവേയാണ് വോണ്‍ ഇക്കാര്യം പറഞ്ഞത്. സ്റ്റീവ് വോയെ എനിക്ക് പല കാരണങ്ങള്‍ കൊണ്ട് ഇഷ്ടമല്ല. അതിലൊന്ന് വോ ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്ററാണ് എന്നതാണ്. 1999ലെ കരീബിയന്‍ ടൂറിലെ അവസാന ടെസ്റ്റില്‍ നിന്നും സ്വാര്‍ഥനായ വോ തന്നെ പുറത്തിരുത്തി എന്നും വോണ്‍ പറയുന്നു.

Share news
error: Content is protected !!