KOYILANDY DIARY

The Perfect News Portal

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതര പരാമര്‍ശങ്ങൾ: വിഡി സതീശന്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതര പരാമര്‍ശങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. റിപ്പോര്‍ട്ടിന്‍ മേല്‍ കേസെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് നിസാരമായി കാണുന്നില്ല. സോളാറുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ പറയുമെന്നും യോഗം ഉടന്‍ വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെടുമെന്നും സതീശന്‍ പറഞ്ഞു.

വിഷയത്തിന്റെ ഗൗരവ സ്വഭാവം കോണ്‍ഗ്രസ് ഹൈക്കമാന്റിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ദേശീയ നേതൃത്വം വിഷയം പരിഗണിക്കും. സംഘടനാ തിരഞ്ഞെടുപ്പ് പട്ടിക രണ്ട് മൂന്ന് ദിവസത്തിനകം പുറത്തുവരും. ഇനിയും കേരളത്തില്‍ ആരും ഹര്‍ത്താല്‍ നടത്താതിരിക്കട്ടെ എന്നതാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *