KOYILANDY DIARY

The Perfect News Portal

സുവർണ്ണ ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : കൊളത്തറ മഹിളാ സമാജം സുവ‌ർണജൂബിലി സ്മാരകമായി നിർമ്മിച്ച സുവർണ്ണ ജൂബിലി മന്ദിരം വി.കെ.സി.മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ബാലകൃഷ്ണൻ പുല്ലോട്ട് അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ മണ്മറിഞ്ഞ സ്ഥാപക നേതാക്കൾക്ക് സ്മരണാഞ്ജലിയായി സ്ഥാപക പ്രസിഡന്റ് കൊല്ലൻപലത്ത് ദ്രൗപതിയുടെ ഫോട്ടോ കൗൺസില‌ർ മുല്ലവീട്ടിൽ മൊയ്തീനും സ്ഥാപക വൈസ് പ്രസിഡന്റ് കെ.സത്യഭാമയുടെ ഫോട്ടോ കൗൺസിലർ ശ്രീജ ഹരീഷും അനാച്ഛാദനം ചെയ്തു.

യു.സന്തോഷ്, സുബ്രഹ്മണ്യൻ കുളിക്കാട്ടിൽ, വി.പവിത്രൻ മാസ്റ്റർ, എൻ.ബാബുരാജ്, പാലോറ അഹമ്മദ് കോയ, സി.ഗണേശൻ, എൻ.കുട്ടൻമാസ്റ്റർ പ്രോഗ്രാം കമ്മിറ്റി കൺവീനർ മിനിജ കൊല്ലമ്പലത്ത് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ ഇ.സി.ലത സ്വാഗതവും മഹിളാ സമാജം സെക്രട്ടറി ജലജ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *