KOYILANDY DIARY

The Perfect News Portal

റംസാൻ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു

പൂനൂർ : വ്രതം മനുഷ്യ ഹൃദയങ്ങളിൽ സഹജീവികളോടുള്ള കാരുണ്യവും സാഹോദര്യവും ചിട്ടപ്പെടുത്തുന്നുണ്ടെന്ന് താമരശ്ശേരി ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച റംസാൻ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.എസ്. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

മുഹമ്മദ് ഷാഫി യമാനി റംസാൻ സന്ദേശം നൽകി. മുൻ എം.എൽ.എ. വി.എം. ഉമ്മർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി, എ.അരവിന്ദൻ, പി.സി. ഹബീബ് തമ്പി, പി.ഗിരീഷ്‌കുമാർ, നവാസ് ഈർപ്പോണ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അമീർ മുഹമ്മദ് ഷാജി, സെക്രട്ടറി റെജി ജോസഫ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് സുനിൽ തിരുവമ്പാടി എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി പി.പി. ഹാഫിസ് റഹ്‌മാൻ സ്വാഗതവും അഷ്‌റഫ് കോരങ്ങാട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *