KOYILANDY DIARY

The Perfect News Portal

സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍: ജില്ലാ ഓഫീസ് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു

സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ജില്ലാ ഓഫീസ് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. എരഞ്ഞിപ്പാലത്തെ ശാസ്ത്രി നഗര്‍ കോംപ്ലക്സില്‍ കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു.

a-plus new 2

സൊസൈറ്റിക്കായി മലബാര്‍ ഗോള്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് 16 വീതം വീല്‍ചെയര്‍ , വാക്കര്‍ , B P അപ്പാരറ്റസ് എന്നിവ നല്‍കി. മലബാര്‍ ഗോള്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധി പരീതില്‍ നിന്ന് എ പ്രദീപ്കുമാര്‍ എം എല്‍ എ ഇവ ഏറ്റുവാങ്ങി.

സോണല്‍ കമ്മിറ്റികള്‍ക്കുള്ള വിതരണം സുരക്ഷ ഉപദേശക സമിതി ചെയര്‍മാന്‍ പി മോഹനന്‍ നിര്‍വഹിച്ചു. സൊസൈറ്റി ചെയര്‍മാന്‍ കെ കുഞ്ഞമ്മത് കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ. സുരേഷ്കുമാര്‍, വി ബാബുരാജ്, ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് ലത്തീഫ്മാസ്റ്റര്‍, ഡോ . എസ് സുധ എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *