KOYILANDY DIARY

The Perfect News Portal

പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കി ; വയോധികയ്ക്ക് ജയില്‍ ശിക്ഷ

വാഷിംങ്ടണ്‍: അയല്‍പ്പക്കത്തുള്ളവര്‍ ഉപേക്ഷിച്ചുപോയ പൂച്ചകള്‍ക്ക് ഭക്ഷണം കൊടുത്തതിന്റെ പേരില്‍ വയോധികയ്ക്ക് ജയില്‍ ശിക്ഷ. അമേരിക്കയിലുള്ള നാന്‍സി സെഗുല എന്ന 79 ക്കാരിക്കാണ് ശിക്ഷ ലഭിച്ചത്.

ഗാര്‍ഫീല്‍ഡ് ഹൈറ്റിസ് സ്വദേശിയാണ് നാന്‍സി. തെരുവു നായകള്‍ക്കും പൂച്ചകള്‍ക്കും ഭക്ഷണം കൊടുക്കുന്നത് ഗാര്‍ഫീല്‍ഡില്‍ കുറ്റകരമായ പ്രവൃത്തിയാണ് .അതിനാലാണ് നാന്‍സിക്ക് ശിക്ഷ ലഭിച്ചത്. 2 വര്‍ഷം മുന്‍പാണ് അയല്‍പ്പക്കത്തുള്ള പൂച്ചകള്‍ക്ക നാന്‍സി ഭക്ഷണം നല്‍കി തുടങ്ങിയത്.

ഓഹിയോ കയഹോഗാ കൗണ്ടി ജയിലില്‍ പത്തു ദിവസം ജയില്‍ ശിക്ഷ അനുഭവിക്കുക എന്നതാണ് ശിക്ഷ.ഓഗസ്റ്റ് 11 മുതലാണ് ശിക്ഷയാരംഭിക്കുന്നത്. പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്നത് നിര്‍ത്തണമെന്ന നിര്‍ദ്ദേശം അധികൃതര്‍ ആദ്യ വര്‍ഷം തന്നെ നാന്‍സിക്ക് നല്‍കിയിരുന്നു. നാല് മുന്നറിയിപ്പുകള്‍ ഇതിനോടകം തന്നെ നല്‍കിയിരുന്നു. കഴിഞ്ഞഴായ്ചയാണ് ഈ വിഷയത്തില്‍ നാന്‍സിക്ക മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാകേണ്ടി വന്നത്.

Advertisements

അയല്‍ക്കാര്‍ക്ക് കുറെ പൂച്ചകള്‍ ഉണ്ടായിരുന്നെന്നും അവര്‍ താമസം മാറിയപ്പോള്‍ ഉപേക്ഷിച്ചുപോയ പൂച്ചകള്‍ക്കാണ് സംരക്ഷണം നല്‍കുന്നത് എന്നും നാന്‍സി പറയുന്നു. താന്‍ ഒരു പൂച്ച സ്‌നേഹിയാണെന്നും അതിനാല്‍ തനിയ്ക്കാ പൂച്ചകളെ കുറിച്ച്‌ ഉത്കണ്ംയുണ്ടായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നാന്‍സി പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്നത് കണ്ട മറ്റ് അയല്‍ക്കാര്‍ അനിമല്‍ വാര്‍ഡനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നാന്‍സിക്ക് ശിക്ഷ അനുഭവിക്കേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *