KOYILANDY DIARY

The Perfect News Portal

സി.പി.ഐ.എം നേതൃത്വത്തില്‍ ജൈവ പച്ചക്കറി ഉല്‍പ്പാദനം ആരംഭിച്ചു

കൊയിലാണ്ടി> കൊയിലാണ്ടി വെങ്ങളത്ത് സി.പി.ഐ.എം നേതൃത്വത്തില്‍ രണ്ടര ഏക്കറില്‍ ജൈവ പച്ചക്കറി ഉല്‍പ്പാദനം പ്രവര്‍ത്തനം ആരംഭിച്ചു. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന കൃഷിയുടെ ഉദ്ഘാടനം പ്രശസ്ത നാടക സിനിമ പ്രവര്‍ത്തകന്‍ നൗഷാദ് ഇബ്രാഹിം നിര്‍വ്വഹിച്ചു. ചേമഞ്ചേരി പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷീബ വരേക്കല്‍ അദ്ധ്യക്ഷയായി. പി ബാബുരാജ്, പി.സി സതീഷ് ചന്ദ്രന്‍, പി.ടി സോമന്‍, എന്‍ സ്വാമിക്കുട്ടി, എന്നിവര്‍ സംസാരിച്ചു. എം.സുരേഷ് പദ്ധതി വിശദീകരണം നടത്തി. റിട്ട: കൃഷി ഓഫീസര്‍ കെ ബാലന്‍ ക്ലാസെടുത്തു. പി സുരേന്ദ്രന്‍ സ്വാഗതവും ദിനേശന്‍ നന്ദിയും പറഞ്ഞു.