KOYILANDY DIARY.COM

The Perfect News Portal

സി.പി.ഐ.എം നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ പ്രകടനം നടത്തി

കൊയിലാണ്ടി: സോളാര്‍ അഴിമതിക്കേസില്‍ സരിതയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി ഉടന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം പി.വി വിശ്വന്‍, ലോക്കല്‍ സെക്രട്ടറിമാരായ ടി.വി ദാമോദരന്‍, പി.കെ ഭരതന്‍ എന്നിവര്‍ നേതൃത്വം നല്‍കി.ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ നടന്ന പ്രകടനത്തിന് ബ്ലോക്ക് സെക്രട്ടറി അഡ്വ: എല്‍.ജി ലിജീഷ്, കെ.ഷിജു, യു.കെ പ്രജിത്ത്, കെ.ടി സിജേഷ്, കെ.വി സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!