KOYILANDY DIARY

The Perfect News Portal

സി.പി.ഐ.(എം) ജില്ലാ സമ്മേളനത്തിന്റെ പ്രചാര ബോർഡുകൾ നശിപ്പിച്ചു

കൊയിലാണ്ടി: സി. പി. ഐ.(എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘാടകസമിതി കൊയിലാണ്ടി പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകളും കമാനങ്ങളും വ്യാപകമായി നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സാമൂഹ്യവിരുദ്ധ അക്രമം ഉണ്ടായത്.

17

കൊയിലാണ്ടിയിലെ രണ്ട് ബസ്സ് സ്റ്റാന്റ്ുകളിലും റെയിൽവെ മേൽപ്പാലത്തിന് മുകളിലും സ്ഥാപിച്ച കൂറ്റൻ ബോർഡുകളും ടൗണിന് വിവധ ഭാഗങ്ങളിലായി സ്ഥാപിച്ച കൊടിമരങ്ങളും നശിപ്പിച്ചതായി സംഘാടകസമിതി ഭാരവാഹികൾ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് രാവിലെ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഏരിയാ കമ്മിറ്റിയും, ലോക്കൽ കമ്മിറ്റിയും സംഭവത്തെ ശക്തമായി അപലപിച്ചു. കുറ്റക്കാരെ കണ്ടെത്താനും ശക്തമായ നടപടി സ്വീകരിക്കാനും പോലീസിനോടാവശ്യപ്പെട്ടു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *