KOYILANDY DIARY

The Perfect News Portal

ചെന്നൈയില്‍ യുവതിയെ വീടിനുള്ളില്‍ തീയിട്ട് കൊന്നു

ചെന്നൈ: ചെന്നൈയില്‍ യുവതിയെ വീടിനുള്ളില്‍ തീയിട്ട് കൊന്നു.  രക്ഷിക്കാനെത്തിയ അമ്മയ്ക്കും സഹോദരിക്കും ഗുരുതര പൊള്ളലേറ്റു. യുവതിയുടെ പുറകെ കാലങ്ങളായി നടക്കുന്നയാളാണ് കൃത്യത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.

ചെന്നൈയിലെ ആഡമ്പാക്കത്തിലാണ് സംഭവം. മരിച്ചത് ഇന്ദുജയെന്ന യുവതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ദുജയെ ആളുന്ന തീയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരിയ്ക്കും അമ്മയ്ക്കും പൊള്ളലേറ്റത്.

അമ്മയ്ക്ക് 49% പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ സഹോദരിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രണയാഭ്യര്‍ഥന നടത്തി ഇന്ദുജയുടെ പുറകെ നടക്കുന്ന യുവാവാണ് കൃത്യത്തിനു പിന്നിലെന്നും പോലീസ് അറിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *