KOYILANDY DIARY.COM

The Perfect News Portal

സി.പി.ഐ.എം. ജില്ലാ സമ്മേളനം: ഓൺലൈൻ മൽസര വിജയികളെ പ്രഖ്യാപിച്ചു

കൊയിലാണ്ടി: സി.പി.ഐ.എം. കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ നവമാധ്യമ സമിതി സംഘടിപ്പിച്ച ഓൺലൈൻ കഥ, കവിത, ഫോട്ടോഗ്രാഫി മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. ലേഖന മൽസരത്തിൽ എ.കെ. വിനീഷ ഒന്നാം സ്ഥാനവും, യു.പി. അഥീന രണ്ടാം സ്ഥാനവും നേടി.

കവിതാമത്സരത്തിൽ അബ്ദുള്ള പേരാമ്പ്രയുടെ തോന്നൽ എന്ന കവിത ഒന്നാം സ്ഥാനം നേടി. ടി.ആർ.ബിജു, പുത്തഞ്ചേരി യുടെ അടയാളവാക്യം. രണ്ടാം സ്ഥാനം നേടി. കഥാ മത്സരത്തിൽ മിഥുൻ കൃഷ്ണയുടെ ചൈനീസ് മഞ്ഞ ഒന്നാം സ്ഥാനം നേടി. ത്രീഷ്ഐക്കര പടിയുടെ വിലക്കപ്പെടുന്ന നിറങ്ങൾ രണ്ടാം സ്ഥാനം നേടി.

മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ  രമ്യ ഒന്നാം സ്ഥാനവും, അനന്യ രാജീവ് രണ്ടാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനം 4 ന് സമാപന പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!