KOYILANDY DIARY

The Perfect News Portal

സി.പി.എം. ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയില്‍ പ്രൗഢ ഗംഭീരമായ തുടക്കം

കൊയിലാണ്ടി: സി.പി.എം. ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയില്‍ പ്രൗഢ ഗംഭീരമായ തുടക്കം. ആവേശത്തോടെയുള്ള പ്രവര്‍ത്തകരുടെ ഇന്‍ക്വിലാബ് സിന്താബാദ് മുദ്രാവാക്യം വിളിക്കിടയില്‍, സ്വാഗത സംഘം ചെയര്‍മാന്‍ കെ. ദാസന്‍ സമ്മേളന നഗരിയായ സ്റ്റേഡിയത്തില്‍ ചെങ്കൊടി ഉയര്‍ത്തി.

സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനന്‍, എം.എല്‍.എ.മാരായ എ. പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി, നഗരസഭാ ചെയര്‍മാന്‍ കെ. സത്യന്‍, എന്‍.കെ. രാധ, പി. സതീദേവി, പി. വിശ്വന്‍, ടി.പി. ദാസന്‍, കെ.പി. കുഞ്ഞമ്മദ് കുട്ടി, കെ.ടി. കുഞ്ഞിക്കണ്ണന്‍, കെ. കുഞ്ഞമ്മദ്, കെ.കെ. മുഹമ്മദ്, വി.എം. കുട്ടികൃഷ്ണന്‍, എ.കെ. പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു. പതാക ജാഥ ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. ഭാസ്കരന്റെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്. കൊടിമരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. മെഹബൂബിന്റെ നേതൃത്വത്തില്‍ കുത്താളി സമര നായകന്‍ കെ. ചോയി വെടിയേറ്റ് വീണ കല്‍പ്പത്തൂരിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുമാണ് കൊണ്ടുവന്നത്.

പതാക-കൊടിമര ജാഥകള്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ ആവേശോജ്ജ്വലമായ സ്വീകരണങ്ങള്‍ നല്‍കി. റെഡ് വൊളന്റിയര്‍മാരുടെയും പാര്‍ട്ടി നേതാക്കളുടെയും അകമ്ബടിയോടെയാണ് സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. പ്രതിനിധിസമ്മേളനം നടക്കുന്ന ടൗണ്‍ഹാളില്‍ ജ്വലിപ്പിക്കുന്ന ദീപശിഖ ചൊവ്വാഴ്ച രാവിലെ എടക്കുളം ഞാണം പൊയിലിലെ സേലം രക്തസാക്ഷി സ്തൂപത്തില്‍നിന്ന് കൊളുത്തി കായികതാരങ്ങള്‍ എത്തിക്കും.

Advertisements

തുടര്‍ന്ന് പ്രതിനിധിസമ്മേളനം സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 16 ഏരിയാ സമ്മേളനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളുമുള്‍പ്പടെ 400 പേര്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, പി. കരുണാകരന്‍, എ.കെ. ബാലന്‍, എ. വിജയരാഘവന്‍, കെ.കെ. ശൈലജ, എളമരം കരീം എന്നിവരും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.വി. ഗോവിന്ദന്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവരും പങ്കെടുക്കും.

നാലിന് വൈകീട്ട് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് സ്റ്റേഡിയത്തിന്റെ വടക്കും തെക്കും ഭാഗത്തുനിന്ന് റെഡ് വൊളന്റിയര്‍ മാര്‍ച്ച്‌ തുടങ്ങും. ഫറോക്ക്, കോഴിക്കോട് സൗത്ത്, നോര്‍ത്ത്, കോഴിക്കോട് ടൗണ്‍, കക്കോടി, കുന്ദമംഗലം, തിരുവമ്ബാടി, താമരശ്ശേരി, ബാലുശ്ശേരി, കൊയിലാണ്ടി എന്നിവിടങ്ങളിലെ വൊളന്റിയര്‍മാര്‍ ആന്തട്ട യൂ.പി. സ്കൂളിന് സമീപം കേന്ദ്രീകരിക്കും. പേരാമ്ബ്ര, കുന്നുമ്മല്‍, നാദാപുരം, വടകര, ഒഞ്ചിയം, പയ്യോളി എന്നീ ഏരിയകളില്‍ നിന്നുള്ള വൊളന്റിയര്‍മാര്‍ ടൗണിന് വടക്ക് പി.സി. സ്കൂളിന് സമീപവും കേന്ദ്രീകരിക്കും. സമ്മേളനത്തോടനുബന്ധിച്ച്‌ കൊയിലാണ്ടി നഗരവും സമീപദേശങ്ങളും ചുവപ്പില്‍ മുങ്ങിയിരിക്കുകയാണ്. കൊടി തോരണങ്ങള്‍, മണ്‍മറഞ്ഞ നേതാക്കളുടെ ഫോട്ടോകള്‍, കമാനങ്ങള്‍ എന്നിവയും നഗരത്തില്‍ നിറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *