KOYILANDY DIARY

The Perfect News Portal

സി. പി. ഐ. (എം) കൊയിലാണ്ടി SBI ലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച് രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സി. പി. ഐ. എം. കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ബാങ്കിലേക്ക് ബഹുജന മാർച്ച് നടത്തി. മുതിർന്ന സി. പി. ഐ. എം. നേതാവ് കന്മന ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാർച്ചിൽ ടി. കെ. ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, പി. ബാബുരാജ്, പി. വി. മാധവൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി, കെ. കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *