KOYILANDY DIARY.COM

The Perfect News Portal

തിക്കോടി ശ്രീത്യാഗരാജ സംഗീത കോളേജിൽ നവരാത്രി 20, 21 തിയ്യതികളിൽ നടത്തും

.
തിക്കോടി: തിക്കോടി ശ്രീത്യാഗരാജ സംഗീത കോളേജിൽ നവരാത്രി 20, 21 തിയ്യതികളിൽ വിപുലമായി ആഘോഷിക്കും. സംഗീത അർച്ചന, ലയ വിന്യാസം, വയലിൻ കച്ചേരി, തബല സോളോ, പുല്ലാങ്കുഴൽ കച്ചേരി, നൃത്ത നൃത്യങ്ങൾ  കൂടാതെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഗാനമേളയും അനിൽദാസ് കോഴിക്കോടും ശിഷ്യരും അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയും അരങ്ങേറും.
ത്യാഗരാജാ ഹാളിൽ നടക്കുന്ന പരിപാടി 20-ാം തിയ്യതി പ്രശസ്ത സിത്താർ വാദകൻ വിനോദ് ശങ്കർ  ഉദ്ഘാടനം ചെയ്യും. 21 ന് കാലത്ത് 9 മണി മുതൽ സംഗീതം, ചിത്രരചന, തബല, നൃത്തം എന്നീ ക്ലാസുകളുടെ പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിക്കുന്നതാണെന്ന് പ്രിൻസിപ്പാൾ അനിൻ ദാസ് കോഴിക്കോട് അറിയിച്ചു.
Share news