ഒരു ലക്ഷം വളണ്ടിയർമാർക്ക് ഡിവൈഎഫ്ഐ നേതൃത്വത്തിൽ സിപിആർ പരിശീലനം
.
കൊച്ചി: ഒരു ലക്ഷം വളണ്ടിയർമാർക്ക് ഡിവൈഎഫ്ഐ നേതൃത്വത്തിൽ സിപിആർ പരിശീലനം നൽകുന്ന ‘ഹൃദയതാളം’ പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം എറണാകുളം ടി കെ രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രത്തിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡണ്ട് സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ, പ്രസിഡണ്ട് ഡോ. ചിന്താ ജെറോം, ട്രഷറർ അഡ്വ. ആർ രാഹുൽ എന്നിവർ പങ്കെടുത്തു.




