KOYILANDY DIARY.COM

The Perfect News Portal

സർവ്വീസ് റോഡ് ടാറിംഗ്: 11ന് ഞായറാഴ്ച കൊയിലാണ്ടി മേഖലയിൽ ഗതാഗത നിയന്ത്രണം

കൊയിലാണ്ടി: നാഷണൽ ഹൈവെ നന്തി ഭാഗത്ത് സർവ്വീസ് റോഡ് ടാറിംഗ് നടക്കുന്നതിനാൽ ഒക്ടോബർ 11ന് ഞായറാഴ്ച കാലത്ത് 5.00 മണി മുതൽ രാത്രി 10.00 മണി വരെ നാഷണൽ ഹൈവേയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് കോഴിക്കോട് റൂറൽ പോലീസ് അറിയിച്ചു.

വാഹനങ്ങൾ വിഴിതിരിച്ചു പോകേണ്ട വിതം

1. കണ്ണൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ഒഴികെയുള്ള Heavy വാഹനങ്ങൾ (Lorry, tanker etc) കൈനാട്ടി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നാദാപുരം – കുറ്റ്യാടി – പേരാമ്പ്ര – ഉള്ള്യേരി – അത്തോളി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്.

ബസുകളും ചെറു വാഹനങ്ങളും തിക്കോടി പഞ്ചായത്ത് ബസാറിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പള്ളിക്കര നേതാജി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ചിങ്ങപുരം HS റോഡ് വഴി നന്തി ടൗൺ വഴി NH ൽ പ്രവേശിച്ച് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്.

2. കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വവാഹനങ്ങൾ നന്തി അണ്ടർപാസ് വഴി NH റോഡിൻ്റെ കിഴക്ക് വശം സർവ്വീസ് റോഡ് വഴി 6 വരി പാതയിൽ പ്രവേശിച്ച് കണ്ണൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.

Share news