KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി യു.പി. സ്കൂളിൽ മാതൃസംഗമം സംഘടിപ്പിച്ചു

.
കൊയിലാണ്ടി: പുളിയഞ്ചേരി യു.പി. സ്കൂളിൽ മാതൃസംഗമം 2026 സംഘടിപ്പിച്ചു. എംപിടിഎ ചെയർപേഴ്‌സൺ രാഗ് ലിരാജ് അധ്യക്ഷത വഹിച്ചു.
മുൻ പന്തലായനി ബി.പി.ഒ.യും മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാര ജേതാവുമായ എം.ജി. ബൽരാജ് മാസ്റ്റർ വിഷയാവതരണം നടത്തി. ഹെഡ്മിസ്ട്രസ് ഷംന ശ്യാം നിവാസ് സ്വാഗതം പറഞ്ഞു.
ഹൈസ്കൂൾ ക്ലാസുകളിലെ ജനറേഷൻ Z വിദ്യാർത്ഥികളെയും പ്രൈമറി ക്ലാസുകളിലെ കുട്ടികളെ പ്രതിനിധീകരിക്കുന്ന ജനറേഷൻ ആൽഫയെയും ലക്ഷ്യമിട്ട് പുതിയ പാഠ്യപദ്ധതി സമീപനരേഖ തയ്യാറാക്കേണ്ടത് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം അടിയന്തരമായി ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. വീടുകളിൽ സൃഷ്ടിക്കപ്പെടുന്ന സൈബർ വേലികൾ തകർത്ത് കുടുംബാംഗങ്ങൾക്കിടയിലെ ഊഷ്മളമായ ബന്ധങ്ങൾ വീണ്ടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി. റീജ, പി.ടി.എ. പ്രസിഡണ്ട് ശ്രീലിഷ് എം.കെ, ജിൻസി എൽ.ആർ എന്നിവർ സംസാരിച്ചു.
Share news