KOYILANDY DIARY.COM

The Perfect News Portal

ഫാർമസിസ്റ്റുകളുടെ രക്തദാന ക്യാമ്പ് മാതൃകയായി 

. 
കോഴിക്കോട്: കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ  ഫാർമസിസ്റ്റുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തദാനം നടത്തി. ജില്ലാ സെക്രട്ടറി എം. ഷജിൻ ഉദ്ഘാടനം ചെയ്തു. 
ആരോഗ്യ രംഗത്ത് അതീവ ജാഗ്രതയോടെ ഇടപെട്ടു പ്രവർത്തിക്കുന്ന ഫാർമസിസ്റ്റുകളെ ഉൾകൊളളുന്ന സംഘടന വരും ദിവസങ്ങളിലും  രക്തദാനം നടത്തുന്നതാണെന്ന് രക്തദാനം നല്കിയവർക്ക് അനുമോദന പത്രം നല്കിക്കൊണ്ട് ജില്ലാ സെക്രട്ടറി പറഞ്ഞു. ചടങ്ങിന് ജില്ലാ പ്രസിഡണ്ട് അരുണദാസ് സി.കെ, ജില്ല കമ്മറ്റി അംഗങ്ങളായ സൗമ്യ കെ, നിയാസ് കെ, അഫ്രാസ് പി, പ്രീജേഷ് പ്രഭാകർ, സുമേഷ് സി എന്നിവർ നേതൃത്വം നൽകി.
Share news