KOYILANDY DIARY.COM

The Perfect News Portal

‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് അഭിനന്ദനം അറിയിച്ച് കുരുന്നുകള്‍

.
ചിങ്ങപുരം: ലഹരിയുടെ കരാള ഹസ്തങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന് പിന്തുണയുമായി വൻമുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിലെ  കുരുന്നുകൾ. ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് അഭിനന്ദനം അറിയിച്ച് മൂന്നും നാലും ക്ലാസുകളിലെ  വിദ്യാർത്ഥികൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തുകളയച്ചു. ലഹരി മാഫിയയുടെ വലയിൽ കുട്ടികളടക്കം അകപ്പെടുന്ന സാഹചര്യത്തിൽ, ലഹരിക്കെതിരായ ശക്തമായ നടപടികൾ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുരുന്നുകൾ കത്തുകളെഴുതിയത്.
.
.
ലഹരി മാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിടുന്ന ഓപ്പറേഷൻ തൂഫാൻ ഏറെ മാതൃകാപരമാണെന്നും, ലഹരിക്കെതിരായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി തുടരണമെന്നും കുട്ടികൾ കത്തിലൂടെ ആവശ്യപ്പെട്ടു. ലോക തപാൽ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ കത്തുകളുമായി വിദ്യാർത്ഥികൾ ചിങ്ങപുരം പോസ്റ്റ് ഓഫീസിലെത്തിയത് വേറിട്ട കാഴ്ചയായി. അക്ഷരങ്ങളിലൂടെ ലഹരിക്കെതിരെ ശബ്ദമുയർത്തിയ കുരുന്നുകളുടെ ഇടപെടൽ ശ്രദ്ധേയമായി.
.
.
ചിങ്ങപുരം ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ വി.വി. സിനിയുമായി കുട്ടികൾ പോസ്റ്റോഫീസിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് സംവദിച്ചു. സ്കൂൾ ലീഡർ മിലൻ രാഗേഷ്, ഡെപ്യൂട്ടി ലീഡർ മെഹക്ക് നൗറീൻ,  മുഹമ്മദ് സഈം, എ.എസ്. ശ്രാവൺ, വി.വി. അൻവിദ്
പി.കെ അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ, എ.കെ. സൗമ്യ എന്നിവർ നേതൃത്വം നൽകി.
Share news