KOYILANDY DIARY

The Perfect News Portal

സി.ഐ.എസ്‌.എഫ് ജവാന്‍ വെടിവച്ചു മരിച്ചു

ബെംഗളൂരു: സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്‌.എഫ്) ജവാന്‍ സ്വയം വെടിവച്ചു മരിച്ചു. കെപേഗൗഡ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. മഹാരാഷ്ട്രക്കാരനായ കോണ്‍സ്റ്റബിള്‍ സുരേഷ് ഗൈയ്ക്വധ് (28) ആണു ആത്മഹത്യ ചെയ്തത്. രാവിലെ ഒന്‍പതോടെ സര്‍വീസ് റിവോള്‍വറുപയോഗിച്ചാണ് സുരേഷ് വെടിവച്ചത്. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്കുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *