KOYILANDY DIARY

The Perfect News Portal

സാഗര നാളികേര ഉൽപ്പാദക ഫെഡറേഷൻ നേതൃത്വത്തിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി> നാളികേര ഉൽപ്പാദക ഫെഡറേഷൻ നേതൃത്വത്തിൽ അംഗങ്ങൾക്കുളള സർട്ടിഫിക്കറ്റ് വിതരണം എം.എൽ.എ .കെ.ദാസൻ നിർവ്വഹിച്ചു. പുളിയഞ്ചേരി എൽ.പി സ്‌ക്കൂളിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻകെ. ഭാസ്‌ക്കരൻ, കൗൺസിലർമാരായ ചൊളേടത്ത് ബാലൻ നായർ, പി.കെ രാമദാസൻ മാസ്റ്റർ, ചന്ദ്രിക, കർഷകസംഘം നേതാവ് യു.കെ.ഡി അടിയോടി, ടി.കെ കുഞ്ഞിക്കണാരൻ തുടങ്ങിയവർ സംസാരിച്ചു.