KOYILANDY DIARY

The Perfect News Portal

സഹകരണ ബാങ്കുകള്‍ക്ക് പൂര്‍ണ നിരോധം ഏര്‍പ്പെടുത്തിയത് എന്തടിസ്ഥാനത്തിലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി  >  സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റെന്ന് സുപ്രീംകോടതി. ബുദ്ധിപരമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് പകരം ബാങ്കിങ് ഇടപാടുകള്‍ക്ക് പൂര്‍ണ നിരോധം ഏര്‍പ്പെടുത്തിയത് എന്തടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു. വ്യവസ്ഥകള്‍ക്കനുസൃതമായി നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കുന്നതിനെ കുറിച്ച്‌ ആലോചിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

ബാങ്കുകളില്‍ നിന്ന് നിശ്ചയിച്ച പരിധിയിലുള്ള പണം പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് കോടതി . അത്രയും പണം ഇല്ലെങ്കില്‍ പുതിയ പരിധി നിശ്ചയിക്കണം.കേന്ദ്രസര്‍ക്കാര്‍ ബാങ്കുകളില്‍ നിക്ഷേപകര്‍ക്ക് നല്‍കാനുള്ള പണം ആവശ്യത്തിനില്ലെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *