KOYILANDY DIARY

The Perfect News Portal

സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഒാഫിസിനു നേരെ പെട്രോള്‍ എറിഞ്ഞു

പാലക്കാട് :  സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഒാഫിസിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. ബോംബേറില്‍ മുന്‍ എംപിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എന്‍.എന്‍. കൃഷ്ണദാസിന്‍റെ കാറിന്‍റെ ചില്ലുകള്‍ തകര്‍ന്നു. രാത്രി 12 മണിയോടെയാണു കാറിലെത്തിയ സംഘം ബോംബ് എറിഞ്ഞത്. ഒരാഴ്ചയിലേറെയായി കഞ്ചിക്കോട് മേഖലയില്‍ നിലനില്‍ക്കുന്ന സി.പി.എം  – ബി.ജെ.പി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയെന്നോണമാണു പാര്‍ട്ടി ഓഫിസിനു നേരെയുള്ള ആക്രമണം എന്നാണു വിവരം. പോലീസ്‌ അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *