KOYILANDY DIARY

The Perfect News Portal

സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി 13ാം സ്ഥാനത്തെത്തി

കൊച്ചി: ലോകത്ത‌് സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി 13ാം സ്ഥാനത്തെത്തി. ഫോബ്‌സ് പട്ടിക പ്രസിദ്ധികരിച്ച ലിസ്റ്റ് പ്രകാരമാണ് ആറ‌് സ്ഥാനങ്ങള്‍ കയറി മുകേഷ് അംബാനി 13ല്‍ എത്തിയത്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. മൈക്രോസോഫ്ട് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് രണ്ടാം സ്ഥാനത്തും അമേരിക്കന്‍ വ്യാപാരി വാറന്‍ ബഫറ്റ്‌ മൂന്നാം സ്ഥാനത്തുമുണ്ട്.

2018ല്‍ 19ാം സ്ഥാനത്ത‌് 40.1 ശതകോടി ആയിരുന്ന അംബാനിയുടെ ആസ്തി 50 ശതകോടിയായി വര്‍ധിച്ചാണ് 2019ല്‍ 13ാം സ്ഥാനത്തെത്തിയത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് മൂന്നു സ്ഥാനം നഷ്ടപെട്ട‌് എട്ടാമതെത്തി.

ഫോബ്‌സ് പട്ടികയിലെ ഇന്ത്യയില്‍ നിന്നുള്ള 106 ശതകോടിശ്വരന്മാരില്‍ അംബാനിയാണ‌് ഒന്നാമത‌്. തൊട്ടടുത്തുള്ളത‌് വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയാണ്. 22.6 ശതകോടി ആസ്തിയുള്ള പ്രേംജി 36ാം സ്ഥാനത്താണുള്ളത്. എച്സിഎല്‍ സഹ സ്ഥാപകന്‍ ശിവ് നാടാര്‍ 82ഉം ആര്‍സിലോര്‍ മിട്ടാല്‍ ചെയര്‍മാന്‍ ലക്ഷ്മി മിട്ടാല്‍ 91ആം സ്ഥാനത്തുമുണ്ട്.

Advertisements

ഇവരെകൂടാതെ ഇന്ത്യയില്‍ നിന്നും പട്ടികയിലുള്ളത‌് ബിര്‍ളാ ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ ബിര്‍ള (122) അദാനി ഗ്രൂപ്പ് സ്ഥാപകന്‍ ഗൗതം അദാനി (167) ഭാരതി എയര്‍ടെല്‍ തലവന്‍ സുനില്‍ മിട്ടാല്‍ (244) പതഞ്ജലിയുടെ സഹ സ്ഥാപകന്‍ ആചാര്യ ബാലകൃഷ്ണ (365) എന്നിവരും പട്ടികയിലുണ്ട്

Leave a Reply

Your email address will not be published. Required fields are marked *