KOYILANDY DIARY

The Perfect News Portal

സബ് ജൂനിയർ വോളിബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു

നടുവണ്ണൂർ: സബ് ജൂനിയർ വോളിബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. കേരള ഗ്രാമീണ വോളിബോൾ അസോസിയേഷൻ ജില്ലാഘടകം നടുവണ്ണൂരിൽ സബ് ജൂനിയർ വോളിബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഡിസംബർ 26-ന് രാവിലെ ഒമ്പതു മണിക്ക് ടൂർണമെൻ്റ് ആരംഭിക്കും. ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റനും അന്തർദേശീയ കളിക്കാരിയുമായ എസ്. രേഖ ഉദ്ഘാടനം ചെയ്യും.

നടുവണ്ണൂർ റിക്രിയേഷൻ ക്ലബ്ബ് (എൻ.ആർ.സി.)യാണ് സംഘാടകർ. സംഘാടകസമിതി രൂപവത്കരണയോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. എൻ.ഐ.എസ്. കോച്ച് ഇ. അച്യുതൻനായർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം. ശശി, പി.ടി.എ. പ്രസിഡണ്ട് അക്ബറലി, എസ്.എം.സി. ചെയർമാൻ അഷ്‌റഫ് പുതിയപുറം, എം.കെ. പരീത്, റെനീഷ്, വി.പി. അജിത് കുമാർ, സി. അബ്ദുറഹ്‌മാൻ, എം.ഇ.ജി. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *