KOYILANDY DIARY

The Perfect News Portal

സുശീലാ ഗോപാലൻ അനുസ്മരണം

കൊയിലാണ്ടി: സുശീലാ ഗോപാലൻ അനുസ്മരണം. സുശീലാ ഗോപാലൻ പാഠശാലയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ഇ എം എസ്സ് സ്മാരക ടൗൺ ഹാളിൽ സുശീലാ ഗോപാലൻ അനുസ്മരണ പരിപാടി നടത്തി. വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി.സതീദേവി ഉദ്ഘാടനം ചെയ്തു. വനിതാ കമ്മീഷൻ അംഗം ഷിജി, ശിവജി ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്  കാനത്തിൽ ജമീല എം.എൽ എ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ  പി.സി കവിത ലിംഗ പദവിയും ലിംഗനീതിയും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തു. സംസ്ഥാന കമ്മറ്റി അംഗം പി.ഉഷാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി കെ.പുഷ്പജ സ്വാഗതവും,  ജില്ലാ എക്സിക്യട്ടിവ് അംഗം ടി.വി ഗിരിജ നന്ദിയും പറഞ്ഞു. ജില്ലാ തലത്തിൽ നടത്തിയ പരിപാടിയിൽ മുന്നൂറിലധികം വനിതകൾ പങ്കെുത്തു. വനിതാ കമ്മീഷൻ അദ്ധ്യക്ഷയായി. ചാർജെടുത്ത അഡ്വ: പി സതീദേവിയെ സംസ്ഥാന വൈസ് പ്രസിഡണ്ടും മുൻ എം. എൽ. എ. യുമായ കെ.കെ ലതിക  ഷാളണിയിച്ചു സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *