KOYILANDY DIARY

The Perfect News Portal

കൃഷ്‌ണപ്രിയയുടെ കൊലപാതകം; സംഘപരിവാറിൻ്റെ സൈബർ പ്രചാണങ്ങൾക്കെതിരെ സിപിഐ(എം)

കോഴിക്കോട്‌ : തിക്കോടിയിലെ കൃഷ്‌ണപ്രിയയുടെ കൊലപാതകത്തെ ന്യായീകരിക്കുകയും പെണ്‍കുട്ടിയേയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ സൈബര്‍ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

പെണ്‍കുട്ടി മരണമടഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് സംഘപരിവാര്‍ ഉട്സ്ഥതിയുള്ള ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളിൽ കൊലപാതകത്തിന് ന്യായമായ കാരണമുണ്ടെന്ന് വാര്‍ത്ത നല്‍കിയത്. പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി ചതിച്ചതിന്റെ സ്വാഭാവിക പ്രതികരണമാണ് കൊലപാതകമെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. കൊലപാതകത്തിനു മുമ്പ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ ഫോണ്‍ വിളിച്ച്‌ റെക്കോര്‍ഡ് ചെയ്ത വോയ്സ് ക്ലിപ്പുകളിൽ എഡിറ്റ് വരുത്തി കൃഷ്ണപ്രിയക്കെതിരെ പ്രതിയെ വെള്ളപൂശാനുള്ള ശ്രമമാണ് ഇത്തരക്കാർ നടത്തുന്നത്.

കൊലപാതക ആസൂത്രണത്തില്‍ ആര്‍എസ്‌എസുമായി ബന്ധപ്പെട്ടവര്‍ പ്രതിയെ സഹായിച്ചിരുന്നതിന്റെ സൂചനകള്‍ പലതും ഇതിനകം പുറത്തുവന്നിട്ടുണ്ട്. സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയ ആര്‍എസ്‌എസുകാര്‍ അവനെ ചതിച്ചതുകൊണ്ടാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് നാട്ടുകാരോടും മാധ്യമങ്ങളോടും പറയാൻ ചിലർ കാണിച്ച ഉത്സാഹം സംശയകരമാണ്. ഇത്തരം പ്രചാരണം നടത്തിയവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *