KOYILANDY DIARY

The Perfect News Portal

സപ്ലൈ കേരള ആപ്പ് വഴി സപ്ലൈകോ ഓണ്‍ലൈന്‍ വില്പനയ്ക്കും ഹോം ഡെലിവറിയ്ക്കും തുടക്കം

കോഴിക്കോട്: സപ്ലൈ കേരള ആപ്ലിക്കേഷന്‍ വഴി സപ്ലൈകോ ഓണ്‍ലൈന്‍ വില്പനയ്ക്കും ഹോം ഡെലിവറിയ്ക്കും തുടക്കമായി. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിപണിയിലെ കാലികമാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സപ്ലൈകോ ആവിഷ്‌കരിച്ച ഓണ്‍ലൈന്‍ വിതരണം സാധാരണക്കാര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. സപ്ലൈ കേരള ആപ്പിലൂടെ തൊട്ടടുത്ത ഔട്ട്ലെറ്റ് തെരെഞ്ഞെടുത്ത് ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനാകും. ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്തെ അപ്‌നാ ബസാര്‍, കോഴിക്കോട് മാവൂര്‍ റോഡിലെ പീപ്പിള്‍സ് ബസാര്‍ എന്നിവിടങ്ങളിലാണ് പദ്ധതി ആരംഭിക്കുന്നത്.

ജില്ലാ പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയ ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സപ്ലൈകോ കോഴിക്കോട് റീജിനല്‍ മാനേജര്‍ എന്‍.രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് കുമാരി ലത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.സി. ബിജുരാജ്, അഡ്വ.എ.കെ. സുകുമാരന്‍, അബ്ദുറഹ്‌മാന്‍, കെ.സത്യനാഥന്‍, പ്രശാന്ത് കുമാര്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *