KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ആർട്സ് കോളേജിൽ വിദ്യാർത്ഥികൾക്ക് സൗജന്യ വാക്സിൻ

കൊയിലാണ്ടി: വിദ്യാർഥികൾക്ക് സൗജന്യമായി വാക്സിൻ നൽകി കൊയിലാണ്ടി ആർട്സ് കോളജ് ശ്രദ്ധേയമാകുന്നു. കോളജിലെ അവസാനവർഷ വർഷ ഡിഗ്രി വിദ്യാർഥികൾക്ക് വാക്സിൻ നൽകിയശേഷം ക്ലാസുകൾ ഉടൻ ആരംഭിക്കുന്നതിനായി നിലവിൽ സർക്കാർതലത്തിൽ ആലോചന നടക്കുമ്പോൾ കോളേജിലെ മുഴുവൻ വിദ്യാർഥികൾക്കും ആർട്സ് കോളേജ് കൊയിലാണ്ടി സൗജന്യമായി വാക്സിൻ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിൻറെ ഭാഗമായി അവസാന വർഷ വിദ്യാർഥികൾക്ക് സൗജന്യ വാക്സിൻ നൽകുന്ന പദ്ധതി ഓഗസ്റ്റ് 9 മുതൽ ആരംഭിച്ചു.

നിലവിൽ 75ശതമാനത്തോളം അവസാനവർഷ വിദ്യാർത്ഥികൾ ഈ അവസരം ഉപയോഗപ്പെടുത്തി. കഴിഞ്ഞ അധ്യയന വർഷം വിദ്യാർഥികൾക്കായി ഫീസ് ഇളവ്, എല്ലാ വിദ്യാർഥികൾക്കും സൗജന്യ പഠനപുസ്തകങ്ങൾ എന്നീ ആനുകൂല്യങ്ങളും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോളേജ് ഒരുക്കി നൽകിയിരുന്നു. നിലവിൽ കേരളത്തിൽ മറ്റൊരു പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനവും ഇത്തരത്തിലൊരു പ്രവൃത്തിയുമായി മുന്നോട്ടു വന്നിട്ടില്ല എന്നുതും ശ്രദ്ധേയമാണ് ഇത് മറ്റുള്ള സ്ഥാപനങ്ങൾക്കും മാതൃകയാവുമെന്ന് പ്രതീക്ഷിക്കുന്നതായും മാനേജർ അറിയിച്ചു. ഇതോടെ വിദ്യാർഥികൾക്ക് സൗജന്യ കോവിഡ് വാക്സിൻ നൽകുന്ന കേരളത്തിലെ ആദ്യസ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായിമാറി ആർട്സ് കോളേജ് കൊയിലാണ്ടി മാറി.

Leave a Reply

Your email address will not be published. Required fields are marked *