KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്തെ പുതുക്കിയ ബസ് ചാര്‍ജ് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ ബസ് ചാര്‍ജ് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും . മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് എട്ടു രൂപയാകും . വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജില്‍ മാറ്റമുണ്ടാകില്ല . മിനിമം ചാര്‍ജിനു ശേഷമുള്ള നിരക്കില്‍ വര്‍ധനയുടെ 25 ശതമാനം വിദ്യാര്‍ഥികള്‍ക്ക് കൂടും.

ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചു പഠിച്ച റിട്ട. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശയും ഇന്ധന , സ്പെയര്പാഡ്സ് വില വര്‍ധനയും കണക്കിലെടുത്താണ് നിരക്ക് പരിഷ്കരിച്ചത്.വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരം നടത്തിയെങ്കിലും ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല .

Leave a Reply

Your email address will not be published. Required fields are marked *