KOYILANDY DIARY

The Perfect News Portal

ക്ലാസിക് കിച്ചൻ ഫുഡ് & ഇവന്റ്‌സ് ദശവാർഷികാഘോഷം

കൊയിലാണ്ടി: കാറ്ററിംഗ് സർവ്വീസ്‌ രംഗത്ത് കഴിഞ്ഞ 10 വർഷമായി കൊയിലാണ്ടിയിൽ നിന്ന് തുടങ്ങി, നാദാപുരം പേരോട് എന്നിവിടങ്ങളിൽ സേവനം നടത്തി കഴിവ് തെളിയിച്ച ക്ലാസിക് കിച്ചൻ & ഇവന്റ്‌സ് ദശവാർഷികാഘോഷത്തിന്റെ ഭാഗമായി 1 മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി മാനേജ്‌മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മാർച്ച് 1ന് കൊയിലാണ്ടി മമ്മാസ് കിച്ചണിൽ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിക്കും.
രുചികരമായ ഭക്ഷണം കൈകളിലെത്തിച്ച് ജനവിശ്വാസം നേടിയെടുക്കുമ്പോൾതന്നെ  അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് കൈത്താങ്ങായി ജീവകാരുണ്യ പ്രവർത്തനങ്ങൾകൂടി നടത്തിക്കൊണ്ട് മികച്ച പ്രവർത്തനമാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ക്ലാസിക് കിച്ചൻ മേഖലയിലാകെ നടത്തിയിട്ടുള്ളത്.
5 സഹോദരങ്ങൾ ചേർന്ന് തുടക്കമിട്ട സ്ഥാപനം  ചില സുഹൃത്തുക്കളെകൂടി ഉൾപ്പെടുത്തി വിപുലപ്പെടുത്തുകയും ജില്ലയിലാകെ അറിയപ്പെടുന്ന പ്രധാനപ്പെട്ട കാറ്ററിംഗ് ഫുഡ്‌
ഇവന്റ് ഗ്രൂപ്പായി മാറുകയും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത്‌
ജനസേവനത്തിന്റെ പര്യായമായി മാറുകയും ചെയ്തു.
അന്യർക്ക് പ്രവേശനമില്ല എന്ന മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാതെ ചേരുവകളുടെ ഗുണമേന്മ ജനങ്ങൾക്ക് നേരിൽ കണ്ട് ബോധ്യപ്പെടാൻ തുറന്ന് വെച്ച അടുക്കള ക്ലാസിക് കിച്ചണിന്റെ പ്രത്യേകതയാണ്. 24 മണിക്കൂറും സേവനം ലഭ്യമാക്കിക്കൊണ്ട്  കേരളത്തിനകത്തും പുറത്തും ഇവന്റുകൾ ഏറ്റെടുത്ത് നടത്തുന്നു എന്ന പ്രത്യകതയും ക്ലാസിക്കിന് സ്വന്തം.
ഒരു ദിവസത്തെ പട്ടിണി രഹിത നഗരം, പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനം, ആഭയം വിദ്യാർത്ഥികൾപ്പം, പുറക്കാട് ശാന്തി നികേതനിൽ ഒരു ദിവസം, തണൽ വീട് അന്തേവാസികൾക്കൊപ്പം, കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ ഭക്ഷണ വിതരണം, വിദ്യലയങ്ങളിൽ മധുരം വിതരണം, വൃക്ഷത്തൈ നടൽ, വിവധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിക്കൽ, ഭക്ഷ്യമേള, കാർവിംഗ് പരിശീലനം, പാചകറാണി മത്സരം എന്നീ പരിപാടികളോടെ ഒരു മാസത്ത പ്രവർത്തനമാണ് ലകഷ്യം വെക്കുന്നത്.
കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ സാംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കൊയിലാണ്ടി മീഡിയാ ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ കല്ലടക്കണ്ടി ഫസൽ റഹ്മാൻ, സാദിഖ്, അബ്ദുൾ സലാം, ഷംസുദ്ധീൻ, മുഹമ്മദലി, ഫൈസൽ, ഫാസിൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *