KOYILANDY DIARY

The Perfect News Portal

ഷോപ്പിംഗ് മാളില്‍ കെട്ടിയിട്ടിരുന്ന ചെന്നായ മൂന്ന് വയസുകാരന്റെ കൈ കടിച്ചുമുറിച്ചു

അറാര്‍: സൗദിയിലെ ഷോപ്പിംഗ് മാളില്‍ കെട്ടിയിട്ടിരുന്ന ചെന്നായ മൂന്ന് വയസുകാരന്റെ കൈ കടിച്ചുമുറിച്ചു. കുട്ടിയുടെ കൈക്ക് ആഴത്തിലുള്ള മുറിവുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കുട്ടി മാളിലെത്തിയത്. കുടുംബത്തിന്റെ ശ്രദ്ധ തിരിഞ്ഞതോടെ കുട്ടി ചെന്നായയെ സൂക്ഷിച്ചിരുന്ന കൂടിന് സമീപത്തെത്തുകയായിരുന്നു. കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചു.  അതേസമയം ഷോപ്പിംഗ് മാളിനുള്ളില്‍ വന്യമൃഗത്തെ സൂക്ഷിക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *