KOYILANDY DIARY

The Perfect News Portal

ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി കൊയിലാണ്ടിയിൽ വർണ്ണാഭമായ ഘോഷയാത്ര

കൊയിലാണ്ടി: ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി കൊയിലാണ്ടിയിൽ വർണ്ണാഭമായ ഘോഷയാത്ര നടത്തി. കൊരയങ്ങാട് തെരുവില്‍നിന്ന് തുടങ്ങിയ മഹാശോഭായാത്ര സ്റ്റേഡിയത്തില്‍ സമാപിച്ചു. കൊയിലാണ്ടി, എളാട്ടേരി, ചേലിയ, ചെങ്ങോട്ട്കാവ്, തിരുവങ്ങൂര്‍, കൊല്ലം, മൂടാടി, കീഴരിയൂര്‍, അരിക്കുളം, കാവുംവട്ടം എന്നിവിടങ്ങളില്‍ ചെറുശോഭാ യാത്രകള്‍ സംഗമിച്ചു.

മുചുകുന്ന് വട്ടുവന്‍തൃക്കോവില്‍ വിഷ്ണുക്ഷേത്രത്തില്‍ നടന്ന ജന്മാഷ്ടമി ഘോഷയാത്ര മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ സമാപിച്ചു. വിയ്യൂര്‍ വിഷ്ണുക്ഷേത്രം, കൊല്ലം അനന്തപുരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളില്‍ വിശേഷാല്‍ പൂജകളും ദീപാരാധനയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *