കോഴിക്കോട് യുവാവിനെ ആക്രമിച്ച് കിണറ്റില്‍ തള്ളി
കോഴിക്കോട്: കൊടിയത്തൂരില്‍ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളി. പാറപ്പുറം സ്വദേശി രമേശിനെയാണ് വെട്ടിപ്പരിക്കേല്പിച്ച് കിണറ്റിലിട്ടത്.
ഇന്നലെ രാത്രിയാണ് സംഭവം. പുലര്‍ച്ചെ സമീപവാസികളാണ് രമേശിനെ കിണറ്റില്‍ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ രമേശിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.