KOYILANDY DIARY

The Perfect News Portal

അകലാപ്പുഴയില്‍ മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു

കൊയിലാണ്ടി: അകലാപ്പുഴയില്‍ മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. ഇറച്ചി സ്റ്റാളുകളില്‍ നിന്നുള്ള മാലിന്യം രാത്രിയിലാണ് പുഴയില്‍ തള്ളുന്നത്. പാലത്തിന്റെ കൈവരിക്ക് സമീപം വാഹനം നിര്‍ത്തി മാലിന്യം പുഴയിലേക്ക് വലിച്ചെറിയും. ബാര്‍ബര്‍ ഷാപ്പില്‍ നിന്നുള്ള അവശിഷ്ടം, ആശുപത്രി മാലിന്യം, വിവാഹ വീടുകളില്‍ നിന്നുള്ള ആഹാര അവശിഷ്ടം, പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവയെല്ലാം പുഴയില്‍ തള്ളുന്നത് പതിവാണ്.

നൂറുകണക്കിന് പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍, മദ്യക്കുപ്പികള്‍ എന്നിവകൊണ്ട് പുഴ നിറഞ്ഞിരിക്കുകയാണ്. വിനോദ സഞ്ചാര സാധ്യത ഏറെയുള്ള അകാലപ്പുഴയില്‍ കണയങ്കോട് ഭാഗത്ത് ഉല്ലാസബോട്ട് സര്‍വ്വീസ് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *