KOYILANDY DIARY

The Perfect News Portal

ശോഭിക വെഡ്ഡിംഗ് മാൾ മൂന്നാം വാർഷികം

കോഴിക്കോട്: ശോഭിക വെഡ്ഡിംഗ് മാൾ മൂന്നാം വാർഷികം സമുചിതമായി ആഘോഷിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. വി.പി ഉണ്ണികൃഷ്ണൻ, ശോഭിക ഡയരക്ടർമാരായ കല്ലിൽ ഇമ്പിച്ചി അഹമ്മദ്, അബ്ദുൽ ഖാദർ ഇസ്സത്ത്, കെ.പി മുഹമ്മദലി, ഉസ്മാൻ ഫജ്ർ, ജനറൽ മാനേജർ എൽ എം ദാവൂദ് എന്നിവർ സംസാരിച്ചു. മലബാർ ഗാർമെന്റ്സ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് വിജയം കൈവരിച്ച് ശോഭിക ടീമിനും എം.ജി.എൽ സംഘാടകർക്കും ചടങ്ങിൽ ഉപഹാരം സമ്മാനിച്ചു. സ്റ്റാഫ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *