KOYILANDY DIARY

The Perfect News Portal

പുത്തൻ വിദ്യാഭ്യാസ നയം പിൻവലിക്കുക: എസ്എഫ്ഐ


കൊയിലാണ്ടി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുത്തൻ വിദ്യാഭ്യാസ നയം 2020 പിൻവലിക്കണമെന്ന് എസ് എഫ് ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രക്തസാക്ഷി ധീരജ് നഗറിൽ നടക്കുന്ന സമ്മേളനത്തിൻ്റെ രണ്ടാം ദിവസം ജില്ലാ സെക്രട്ടറി ടി അതുൽ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡൻ്റ് വി.എ വിനീഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പ്രതിനിധികളുടെ ഗ്രൂപ്പു ചർച്ചകൾക്കുശേഷം പൊതുചർച്ച ആരംഭിച്ചു.16 ഏരിയകളിൽ നിന്നും 7 സബ് കമ്മറ്റികളിൽ നിന്നുമായി 39 പേർ 4 മണിക്കൂറിലധികം ചർച്ചയിൽ പങ്കെടുത്തു. ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി വി വസീഫ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

സമ്മേളനത്തിൻ്റെ ഭാഗമായി ജില്ലാ കമ്മറ്റി തയ്യാറാക്കിയ സമ്മേളന സുവനീർ മന്ത്രി പി എ മുഹമ്മദ് റിയാസ് സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവിന് നൽകി പ്രകാശനം ചെയ്തു. കാനത്തി’ൽ ജമീല എംഎൽഎ, കെ കെ മുഹമ്മദ്, അഡ്വ എൽജി ലിജീഷ് എന്നിവർ പങ്കെടുത്തു. 3 ദിവസങ്ങളിലായി നടക്കുന്ന ജില്ലാ സമ്മേളനം ഞായറാഴ്ച വൈകീട്ട് സമാപിക്കും. സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ്, പ്രസിഡൻ്റ് വി എ വിനീഷ്, കേന്ദ്ര കമ്മററിയംഗങ്ങളായ എ പി അൻവീർ, കെ പി ഐശ്വര്യ, ആദർശ് എം സജി എന്നിവർ പങ്കെടുക്കുന്നുണ്ട്.

എസ് എഫ് ഐ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീർ മന്ത്രി പി എ മുഹമ്മദ് റിയാസ് കെ എം സച്ചിൻ ദേവ് എം എൽ എക്ക് നൽകി പ്രകാശനം ചെയ്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *