KOYILANDY DIARY

The Perfect News Portal

ശാസ്ത്രമേള ഇന്ന്‌ സമാപിക്കും

മടപ്പള്ളി > റവന്യുജില്ലാ ശാസ്ത്രമേളയില്‍ ഗണിതശാസ്ത്ര-ഐടി മത്സരങ്ങളില്‍, ഗണിതശാസ്ത്രം ഹൈസ്കൂള്‍ വിഭാഗത്തില്‍ 118 പോയിന്റുമായി തോടന്നൂര്‍ ഉപജില്ല ഒന്നാം സ്ഥാനവും 113 പോയിന്റോടെ കൊയിലാണ്ടി രണ്ടാം സ്ഥാനവും നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗം ഗണിതശാസ്ത്രമേളയില്‍ 130 പോയിന്റ് നേടിയ കോഴിക്കോട് സിറ്റി ഉപജില്ലയാണ് ഒന്നാമതെത്തിയത്. 118 പോയിന്റോടെ വടകര രണ്ടാംസ്ഥാനത്തെത്തി.

യുപി വിഭാഗത്തില്‍ നാദാപുരം ഉപജില്ല 49 പോയിന്റ് നേടി ഒന്നാംസ്ഥാനത്തും വടകര രണ്ടാംസ്ഥാനത്തും എത്തി. എല്‍പി വിഭാഗത്തില്‍ 43 പോയിന്റോടെ വടകര ഉപജില്ല ഒന്നാംസ്ഥാനവും 36 പോയിന്റോടെ ബാലുശേരി, നാദാപുരം ഉപജില്ലകള്‍ രണ്ടാംസ്ഥാനവും നേടി.

ഗണിതശാസ്ത്രമേളയില്‍ യുപി വിഭാഗത്തില്‍ മികച്ച സ്കൂളായി വടകര ഉപജില്ലയിലെ തൊണ്ടികുളങ്ങര എല്‍പി തെരഞ്ഞെടുക്കപ്പെട്ടു. ഹൈസ്കൂള്‍ വിഭാഗത്തില്‍ കൊയിലാണ്ടി ഉപജില്ലയിലെ തിരുവങ്ങൂര്‍ എച്ച്എസും, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സും മികച്ച സ്കൂളുകളായി തെരഞ്ഞെടുക്കപ്പെട്ടു.
ഹൈസ്കൂള്‍ വിഭാഗം ഐടി മേളയില്‍ 40 പോയിന്റ് നേടിയ കൊയിലാണ്ടി ഉപജില്ല ഒന്നാംസ്ഥാനം നേടി. 32 പോയിന്റുകളോടെ കോഴിക്കോട് സിറ്റി ഉപജില്ല രണ്ടാംസ്ഥാനത്തും 28 പോയിന്റ് നേടിയ ചേവായൂര്‍ ഉപജില്ല മൂന്നാം സ്ഥാനത്തുമെത്തി.

Advertisements

ഹയര്‍സെക്കന്‍ഡറി വിഭാഗത്തല്‍ 38 പോയിന്റുകളോടെ ബാലുശേരി ഉപജില്ല ഒന്നാം സ്ഥാനവും 36 പോയിന്റ് നേടിയ കോഴിക്കോട് റൂറല്‍ രണ്ടാം സ്ഥാനവും നേടി. 28 പോയിന്റുകളോടെ കുന്നുമ്മല്‍ ഉപജില്ല മൂന്നാമതെത്തി. യുപിവിഭാഗത്തില്‍ 20 പോയിന്റ് നേടിയ മുക്കം ഉപജില്ല ഒന്നാംസ്ഥാനവും 20 പോയിന്റ് നേടിയ തോടന്നൂര്‍ ഉപജില്ല ഗ്രേഡിന്റെ വ്യത്യാസത്തില്‍ രണ്ടാംസ്ഥാനവും നേടി. 19 പോയിന്റ് നേടിയ നാദാപുരമാണ് മൂന്നാം സ്ഥാനത്ത്.

ഐടി മേളയില്‍ യുപി വിഭാഗത്തില്‍  സെന്റ്ജോസഫ്സ് യുപി പുല്ലൂരാംപാറ 20 പോയിന്റകളോടെ മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. ഹൈസ്കൂള്‍ വിഭാഗത്തില്‍ സെന്റ് ആന്റണീസ് എച്ച് എസ് വടകര 21 പോയിന്റുകളോടെയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 30 പോയിന്റ് നേടി കോക്കല്ലൂര്‍ എച്ച്എസ്എസും മികച്ച സ്കൂളുകളായി. ശാസ്ത്രമേള ഇന്ന്‌
സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *