KOYILANDY DIARY

The Perfect News Portal

ശക്തന്‍കുളങ്ങര ക്ഷേത്ര കനലാട്ട മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രസിദ്ധ പൗരാണിക ക്ഷേത്രമായ വിയ്യൂര്‍ ശ്രീ ശക്തന്‍കുളങ്ങര ക്ഷേത്രത്തില്‍ കനലാട്ട മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പത്ത് ഇല്ലത്ത് ബ്രഹ്മശ്രീ കുബേരന്‍ സോമയാജിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു.

തുടര്‍ന്ന് കരിമരുന്ന് പ്രയോഗം, അന്നദാനം, വൈകീട്ട് കാഞ്ഞിലശ്ശേരി വിഷ്ണുപ്രസാദിന്റെ തായമ്പക, അമൃത സൂപ്പര്‍സ്റ്റാര്‍ ഫെയിം നിധീഷിന്റെ ഗസല്‍രാവ് എന്നിവ നടന്നു. ഇന്ന് തൃപ്പൂണിത്തറ മിഥുന്‍ മുരളിയുടെ തായമ്പക, പിഷാരികാവ് കലാക്ഷേത്രം അവതരിപ്പിക്കുന്ന നാട്യസന്ധ്യ, കോമരം കൂടിയവിളക്ക് എന്നിവ നടക്കും. ഉത്സവം മാര്‍ച്ച് 7ന് സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *