വ്യാജ പേരും അഡ്രസും നൽകി ആൾമാറാട്ടം നടത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു
തിരുവനന്തപുരം: കോവിഡ് പരിശോധനക്ക് വ്യാജപേരും അഡ്രസും നല്കി ആള്‍മാറാട്ടം നടത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു.
പകര്‍ച്ച വ്യാധി നിരോധന നിയമം, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പോത്തന്‍ക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലന്‍ നായരുടെ പരാതിയിലാണ് കേസെടുത്തത്.
പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ തച്ചപ്പള്ളി എല്‍.പി.സ്കൂളില്‍ നടന്ന കൊവിഡ് പരിശോധനയിലാണ് കെ എസ്യു പ്രസിഡന്റ് ആള്‍മാറാട്ടം നടത്തിയത്. ഇയാള്‍ തലസ്ഥാനത്ത് നിരവധി സമരങ്ങളില്‍ പങ്കെടുക്കുകയും നിരവധി പേരുമായി സമ്ബര്ക്കത്തിലാവുകയും ചെയ്തിട്ടുണ്ട്.
Advertisements