KOYILANDY DIARY

The Perfect News Portal

കൊടക്കാട്ടുംമുറിയിൽ കോവിഡ് വ്യാപനം ഗുരുതര സാഹചര്യത്തിലേക്ക്

കൊയിലാണ്ടി : നഗരസഭ കൊടക്കാട്ടുംമുറിയിൽ കോവിഡ് വ്യാപനം ഗുരുതര സാഹചര്യത്തിലേക്ക് നീങ്ങുന്നു. ഇന്ന് 19 പേർക്ക്കൂടി പോസിറ്റീവ് സ്ഥിരീകരിച്ചു. നഗരസഭയിലെ 3, 4, 44 വാർഡുകളിലാണ് ഇന്ന് കൂടുതൽ പോസിറ്റീവ് റിസൽട്ടുകൾ വന്നിട്ടുള്ളത്. വാർഡ് 3 കൊക്കാട്ടുംമുറിയിൽ 5 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗം ബാധിച്ചവരിൽ നിന്ന് സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ നിന്ന് കൂടുതൽ ആളുകൾക്ക് സമ്പർക്കമുണ്ടെന്നാണ് അറിയുന്നത്. നിലവിൽ വാർഡ് പോലീസിന്റെ നിരീക്ഷണത്തിലാണുള്ളത്. ചൊവ്വാഴ്ച പോലീസ് ജാഗ്രതാ നിർദ്ദേശവുമായി റൂട്ട് മാർച്ച് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പോസിറ്റീവ് സ്ഥിരീകരി്ച്ചവരിൽ പലരുടെയും ഉറവിടം വ്യക്തമല്ലായിരുന്നു.

വാർഡ് 4 പെരുങ്കുനിയിൽ ഇന്ന് ഇതുവരെ കിട്ടിയ കണക്ക് പ്രകാരം 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിരീക്ഷണത്തിലുള്ള ഇവരിൽ പലരുടെയും സമ്പർക്ക പട്ടിക തയ്യാറാക്കൽ ദുഷ്‌ക്കരമാണെന്നാണ് അറിയുന്നത്. ഇന്നലെ താലൂക്കാശുപത്രിയിൽ നടത്തിയ ആർ.ടി.പി.സി.ആർ. ടെസ്റ്റിലൂടെയാണ് ഇവരിൽ പലർക്കും രോഗം സ്ഥിരീകരിച്ചത്. 100 ഓളം റിസൽട്ട് ഇനിയും വരാനുണ്ടെന്നാണ് അറിയുന്നത്. അതിൽ നിരവധി ആളുകൾക്ക് പ്രകടമായ രോഗലക്ഷണം ഉള്ളവരാണെന്നാണ് മനസിലാക്കാൻ സാധിച്ചത്.

വാർഡ് 44 മന്ദമംഗലത്ത് ഇന്ന് 2 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. (ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല) കഴിഞ്ഞ ദിവസം കൊല്ലം മത്സ്യമാർക്കറ്റിലെ കച്ചവടക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ അടുത്ത ബന്ധുക്കൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ ആളുകൾക്ക് ഇവരിൽ നിന്ന് സമ്പർക്കമില്ലെന്നാണ് അറിയുന്നത്.

Advertisements

അതീവ ഗുരുതരമായ ഈ അവസ്ഥയിൽ നഗരസഭയിലെ കൊടക്കാട്ടുംമുറി, പെരുങ്കുനി മേഖലയിൽ ട്രിപ്പിൾ ലോക് ഡൗൺ ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ ആവശ്യമായി വരും എന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *