കാഞ്ഞിലശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ അനുമോദനം സംഘടിപ്പിച്ചു
.
കാഞ്ഞിലശ്ശേരി: പഠന രംഗത്ത് മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച റെസിഡൻ്റ്സ് അംഗങ്ങളേയും കാഞ്ഞിലശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ അനുമോദിച്ചു. അനുമോദനച്ചടങ്ങ് പ്രശസ്ത കവിയും എഴുത്തുകാരനുമായ സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ രാധാകൃഷ്ണൻ ആർദ്രം അധ്യക്ഷത വഹിച്ചു.
.

.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് അംഗം കെ ശ്രീനിവാസൻ, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗം സുചിത്ര വി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കുട്ടികൃഷ്ണൻ കോട്ട് സ്വാഗതവും കന്മന കുട്ടികൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് തിരുവാതിരക്കളി, ഒപ്പന, സംഘനൃത്തം, സിംഗിൾ ഡാൻസ്, ലളിതഗാനം, കരോക്കെ ഗാനമേള തുടങ്ങിയ കലാപരിപാടികളും നടന്നു.



