KOYILANDY DIARY

The Perfect News Portal

വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ച്‌ 4 പേര്‍ മരിച്ചു

കോട്ടയം: വൈക്കം ചേരും ചുവട് ബസും കാറും കൂട്ടിയിടിച്ച്‌ 4 പേര്‍ മരിച്ചു. കാറില്‍ ഉണ്ടായിരുന്ന ഉദയം പേരൂര്‍ പത്താം മൈല്‍ മനയ്ക്കപ്പറമ്പില്‍ സൂരജ് വിശ്വനാഥന്‍ (33), പിതാവ് വിശ്വനാഥന്‍ (65), അമ്മ ഗിരിജ (61), വിശ്വനാഥന്റെ സഹോദരന്‍ സതീശന്‍റ ഭാര്യ അജിത (48) എന്നിവരാണ് മരിച്ചത്.

രാവിലെ ആറോടെ ചേരുംചുവട് പാലത്തിന് സമീപമാണ് അപകടം. വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. അപകടത്തില്‍ ബസിലെയും കാറിലെയും യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. കാര്‍വെട്ടിപൊളിച്ചാണ്‌ പരിക്കേറ്റവരെ പുറത്തെടുത്തത്‌. പരിക്കേറ്റ രണ്ട് കാര്‍ യാത്രക്കാരുടെ നില ഗുരുതരമാണ്.അപകടത്തെ തുടര്‍ന്ന് വൈക്കം- എറണാകുളം പാതയില്‍ വാഹന ഗതാഗതം സ്തംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *