KOYILANDY DIARY

The Perfect News Portal

വെള്ളിയാഴ്ച നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ സിഐടിയു ജില്ലാകണ്‍വന്‍ഷന്‍ തീരുമാനിച്ചു

കോഴിക്കോട് > ആശ, അങ്കണവാടി, സ്കൂള്‍ പാചകത്തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടക്കുന്ന സംയുക്ത പണിമുടക്ക് വിജയിപ്പിക്കാന്‍ ആശാ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാകണ്‍വന്‍ഷന്‍ തീരുമാനിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് വി പി കുഞ്ഞികൃഷ്ണന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്തു. പി. സാബിറ അധ്യക്ഷയായി. പി. പി. പ്രേമ, പ്രീത നാദാപുരം എന്നിവര്‍ സംസാരിച്ചു. സര്‍വേയില്‍ പങ്കെടുക്കാന്‍ തയാറാകാത്ത ആശാ വളണ്ടിയര്‍മാരെ പീഡിപ്പിക്കുന്നതിനെതിരെ കുന്നമംഗലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി നാലിന് സിഎച്ച്‌സിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താന്‍ തീരുമാനിച്ചു.

പണിമുടക്ക് വിജയിപ്പിക്കാന്‍ അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ (സിഐടിയു) ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്കുകളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടക്കും. കോഴിക്കോട് മുതലക്കുളം കേന്ദ്രീകരിച്ച്‌ ആദായനികുതി ഓഫീസ്, കൊയിലാണ്ടി ടൌണ്‍ പോസ്റ്റ് ഓഫീസ്, വടകര പഴയ ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച്‌ പോസ്റ്റ്‌ഓഫീസ് എന്നിവിടങ്ങളില്‍ സമരം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *