KOYILANDY DIARY

The Perfect News Portal

മകളെ ചുട്ടുകൊന്ന കേസില്‍ കോടതി അമ്മയ്ക്ക് വധശിക്ഷ വിധിച്ചു

ഇസ്ളാമാബാദ് > സമ്മതമില്ലാതെ വിവാഹം കഴിച്ചതിന് മകളെ ചുട്ടുകൊന്ന കേസില്‍ കോടതി അമ്മയ്ക്ക് വധശിക്ഷ വിധിച്ചു. മകള്‍ സീനത്തി (16)നെ തീ കൊളുത്തിക്കൊന്ന കേസിലാണ് അമ്മ പര്‍വീണ്‍ റഫീക്കിനെ ലാഹോര്‍ ഭീകരവിരുദ്ധ കോടതി ശിക്ഷിച്ചത്. കേസില്‍ പര്‍വീണിന്റെ മകന്‍ അഹ്മര്‍ റഫീക്കിനെ കോടതി നേരത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2016 ജൂണിലായിരുന്നു സംഭവം.

പഷ്തു വംശജയായ സീനത്ത് പഞ്ചാബി വംശജനായ ഹസന്‍ ഖാനെ വിവാഹം കഴിച്ചതാണ് കുടുംബത്തെ ചൊടിപ്പിച്ചത്. വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കോടതിയില്‍ മജിസ്ട്രേട്ടിന് മുമ്പാകെയായിരുന്നു വിവാഹം. കുറച്ച്‌ ദിവസം കഴിഞ്ഞപ്പോള്‍ സീനത്തിനെ അമ്മ പര്‍വീണ്‍ വീട്ടിലേക്ക് ക്ഷണിച്ചു.

വിവാഹം നന്നായി നടത്താമെന്ന് വാക്കു കൊടുത്തു. വീടിനകത്ത് കയറിയ സീനത്തിന്റെ അമ്മയും സഹോദരനും ചേര്‍ന്ന് കട്ടിലില്‍ കെട്ടിയിട്ട ശേഷം മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തിയശേഷം അവര്‍ തെരുവിലിറങ്ങി താന്‍ കുടുംബത്തിന്റെ അഭിമാനം രക്ഷിച്ചെന്നും ഉച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *