KOYILANDY DIARY

The Perfect News Portal

വുഡ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം

പേരാമ്പ്ര: വുഡ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന ട്രഷറർ പി. പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. മരം ഡിപ്പോകളിൽ സൂക്ഷിച്ചിട്ടുള്ള മര ഉരുപ്പടികൾ സബ്സിഡി നിരക്കിൽ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് നൽകാൻ നടപടി സ്വീകരിക്കണമെന്നും നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തടയണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ജോഷി സെബാസ്റ്റ്യൻ അധ്യക്ഷനായി. ജില്ലാസെക്രട്ടറി എൻ.പി. ദാസൻ സംസാരിച്ചു. അനീഷ് കർമ പ്രസിഡൻ്റായും വി.കെ. സദാനന്ദൻ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *